വത്തിക്കാന്‍ സിറ്റി: നാസയിലെ ശാസ്ത്രജ്ഞരെ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റിയിൽ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞന്‍, ചൈനീസ് ജീവശാസ്ത്രജ്ഞന്‍ ഉള്‍പ്പെടെ 5 പേരെയാണ് വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലെ അംഗങ്ങളായി ഫ്രാൻസിസ് മാർപാപ്പ
നിയമിച്ചത്. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സിറ്റിയുടെ രാഷ്ട്ര തലവൻ എന്ന നിലയിലാണ് ഈ നിയമനം മാർപ്പാപ്പ നടത്തിയത്. കത്തോലിക്കാ സഭ എന്നും ശാസ്ത്രത്തിൽ അധിഷ്ഠിതമായി മുന്നോട്ടു പോകുന്നവരാണ്. ചില പാളിച്ചകളൊക്കെ ചില കാലഘട്ടങ്ങളിൽ സഭയ്ക്ക് ശാസ്ത്ര മേഖലയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും ജനിതക ശാസ്ത്രമാക്കുള്ള ശാസ്ത്രങ്ങളൊക്കെ സഭയുടെ ശാസ്ത്ര പ്രവർത്തനങ്ങളിൽ രൂപപ്പെട്ടതാണ്. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ അഗാധമായ പഠനം നടത്തുന്ന വത്തിക്കാനിലെ വിഭാഗമാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ്. നാസ ജിയോ ഫിസിസിസ്റ്റ്, ഹാർവാർഡ് ജനിതകശാസ്ത്ര പ്രൊഫസർ, ചൈനീസ് എംബ്രിയോനിക് വികസന ഗവേഷകൻ എന്നീ ഉയര്‍ന്ന പദവിയിലുള്ളവരെയാണ് നിയമിച്ചിരിക്കുന്നത്.
പുതിയതായി നിയമിക്കപ്പെട്ടവരിൽ നിരവധി നാസ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ ഗ്രഹ ശാസ്ത്രജ്ഞയായ മരിയ സുബർ, ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ജനിതകശാസ്ത്ര പ്രൊഫസർ ഒലിവിയർ പൗർക്വി, ഭ്രൂണ ഗവേഷണത്തിൽ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് ജീവശാസ്ത്രജ്ഞയായ മെങ് ആൻമിംഗ്, ചിലിയൻ തന്മാത്രാ ജനിതകശാസ്ത്രജ്ഞൻ ലൂയിസ് ഫെർണാണ്ടോ ലാറോണ്ടോ കാസ്ട്രോ, മെക്സിക്കൻ പരിസ്ഥിതി ശാസ്ത്രജ്ഞ സെസിലിയ ടോർട്ടജാഡയും എന്നിവരും ഉൾപ്പെടുന്നു. 1936-ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ് സ്ഥാപിച്ചത്.
NASA scientists also have a stake in the Vatican